കാസർകോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. ട്രഷറർ എം.ബി. ഷാനവാസ്, റൗഫ് ബായിക്കര, ഹാരിസ് ബെദിര, നൗഫൽ തായൽ, ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, അജ്മൽ തളങ്കര, ശരീഫ് മല്ലത്ത്, അഷ്ഫാഖ് അബൂബക്കർ തുരുത്തി, മൻസൂർ മല്ലത്ത്, ആർ.കെ. ബദ്റുദ്ദീൻ, റഷീദ് ഗസ്സാലി, അനസ് കണ്ടത്തിൽ, ബഷീർ കടവത്ത്, സിദ്ദീഖ് ചക്കര, ഇക്ബാൽ ബാങ്കോട്, ഷാനവാസ് മർപ്പനടുക്ക തുടങ്ങിയവർ നേതൃത്വം നൽകി. youth league മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് നഗരത്തിൽ നടത്തിയ പ്രകടനം സി.ടി. അഹമ്മദലി മാതൃകാ പൊതുപ്രവർത്തകൻ- ഉമ്മൻ ചാണ്ടി കാസർകോട്: മുൻമന്ത്രി കൂടിയായ സി.ടി. അഹമ്മദലി മാതൃകാ പൊതുപ്രവർത്തകനാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അധികാര വീകേന്ദ്രീകരണം താഴേത്തട്ടിൽ എത്തിക്കാൻ തദ്ദേശ മന്ത്രിയായിരുന്ന സി.ടി. അഹമ്മദലി നടത്തിയ ഇടപെടൽ മഹത്തരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികാര വീകേന്ദ്രീകരണത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ പഞ്ചായത്ത് നഗരപാലിക ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ച് അധികാരം ജനങ്ങളിലേ ക്കെത്തിച്ച മുൻമന്ത്രി സി.ടി. അഹമ്മദലിക്ക് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.ഉമ്മർ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, സോണി സെബാസ്റ്റ്യൻ, പി.കെ. ഫൈസൽ, കെ.പി. കുഞ്ഞിക്കണ്ണൻ, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാർ, കെ. നീലകണ്ഠൻ, ഹക്കിം കുന്നിൽ, എ. അബ്ദുൽ റഹ്മാൻ, ആന്റക്സ് ജോസഫ്, പി.വി. തമ്പാൻ, ഖാദർ മാങ്ങാട്, കല്ലട്ര മാഹിൻ ഹാജി, പി.വി. അടിയോടി, വി.കെ.പി. ഹമീദലി, യഹ്‌യ തളങ്കര, കെ. മൊയ്തീൻ കുട്ടി ഹാജി എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ജില്ല ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. ct ahmed ali യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങിൽ മുൻമന്ത്രി സി.ടി. അഹമ്മദലിക്ക് ഉമ്മൻ ചാണ്ടി ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.