സംരംഭകര്‍ക്ക് ഖാദി ബോര്‍ഡ് സബ്‌സിഡി നൽകും

കാസർകോട്: ഖാദി ബോര്‍ഡിനുകീഴില്‍ ജില്ലയില്‍ പി.എം.ഇ.ജി.പി/എസ്.ഇ.ജി.പി പദ്ധതികള്‍ മുഖേന 500 പുതിയ സംരംഭങ്ങളും 1500 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി ചെറുകിട വ്യവസായ യൂനിറ്റ് ആരംഭിക്കുന്നതിന് സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 'എസ്.ഇ.ജി.പി' പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപവരെ അടങ്കല്‍ തുക വരുന്നതും ഓരോ വില്ലേജുകളിലും നടപ്പാക്കി വരുന്ന യൂനിറ്റുകള്‍ക്കാണ് ധനസഹായം. ബാങ്കില്‍നിന്നും വായ്പ ലഭിക്കുന്ന മുറക്ക് ജനറല്‍, ഒ.ബി.സി, വനിതകള്‍, പട്ടികജാതി/പട്ടികവര്‍ഗം എന്നിവര്‍ക്ക് യഥാക്രമം 25 മുതല്‍ 40 ശതമാനം വരെ സബ്‌സിഡി അനുവദിക്കും. പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 50 ലക്ഷം രൂപ വരെ നിര്‍മാണ മേഖലക്കും 20 ലക്ഷം രൂപ വരെ സേവന മേഖലക്കുമാണ് സബ്‌സിഡി നല്‍കുക. സബ്‌സിഡി നിരക്ക് 15 ശതമാനം മുതല്‍ 35 ശതമാനം വരെ. പൗള്‍ട്രി ഫാമുകള്‍ക്കും ഫിഷ് ഫാമുകള്‍ക്കും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാഹനങ്ങള്‍ക്കും വായ്പ ലഭിക്കും. വാണിജ്യ ബാങ്കുകളെയും സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ അപേക്ഷ ഫോറത്തിനും കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0467 2200585.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.