കാസർകോട്: ഐ.എച്ച്.ആര്‍.ഡി ജനുവരിയില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) റഗുലര്‍/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി പരീക്ഷകളുടെയും മാര്‍ച്ചില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലത്തിനും മാര്‍ക്കിന്റെ വിശദാംശങ്ങള്‍ക്കും അതത് പരീക്ഷ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റിലൂടെയും ഫലമറിയാം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 23വരെ അതത് പരീക്ഷ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ജൂണ്‍ 25വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നല്‍കാം. ജൂലൈ 2022ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ജൂണ്‍ 30ന് മുമ്പായും 200 രൂപ ലേറ്റ് ഫീയോടുകൂടി ജൂലൈ നാലുവരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന നല്‍കണം. സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു കാസർകോട്: ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയാരോഗ്യ ദൗത്യം, കാഞ്ഞങ്ങാട് ഐ.എം.എ എന്നിവ സംയുക്തമായി ജില്ലയിലെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കായി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിശീലനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡന്റ് ഡോ. ടി.വി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ. മോഹനന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം എച്ച്.ഒ.ഡി ഡോ. ബാലകൃഷ്ണന്‍ വള്ളിയോട്ട് ക്ലാസെടുത്തു. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.ടി. മനോജ് സ്വാഗതവും ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്. സയന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.