നിയമസഭ സമിതി തെളിവെടുപ്പ്

കാസർകോട്: കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി വ്യാഴാഴ്ച രാവിലെ 11ന് കലക്ടറേറ്റില്‍ യോഗം ചേരും. ഭക്ഷ്യപദാർഥങ്ങളിലെ മായം ചേര്‍ക്കലും കാര്‍ഷിക വിളകളിലെ രാസവള- കീടനാശിനി പ്രയോഗവും സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നും സമിതി തെളിവെടുപ്പ് നടത്തും. യുവജനങ്ങള്‍ക്ക് കഥാരചന മത്സരം കാസർകോട്: വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യുവജനങ്ങള്‍ക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ജില്ലയിലെ യൂത്ത് ക്ലബ്, യുവ ക്ലബ്, അവളിടം യുവതി ക്ലബ്, മാരിവില്ല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ക്ലബ്, കതിര്‍ കാര്‍ഷിക ക്ലബ്, ടീം കേരള -വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ എന്നിവര്‍ക്ക് (വയസ്സ് 18-40) പങ്കെടുക്കാം. സൃഷ്ടികള്‍ ജൂണ്‍ 30നകം ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍, ജില്ല യുവജന കേന്ദ്രം കാസര്‍കോട്, ജില്ല പഞ്ചായത്ത് ഓഫിസ് ബില്‍ഡിങ്, സിവില്‍ സ്റ്റേഷന്‍, പി.ഒ. വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തിൽ അയക്കണം. ഫോണ്‍: 04994256219

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.