പരിസ്ഥിതി വാരം ആഘോഷമാക്കി കുടുംബശ്രീ

കാസർകോട്: പരിസ്ഥിതി വാരം ആഘോഷമാക്കി ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മിയാവാക്കി വനവത്കരണ പരിപ്പാടി സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മിയാവാക്കി വനവത്കരണ പദ്ധതി മുന്‍നിര്‍ത്തി കുടുംബശ്രീ മിഷന്റ നേതൃത്വത്തില്‍ ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ് നടപ്പിലാക്കുന്ന ചെറുവനം പദ്ധതിയാണിത്. മാവ്, സപ്പോട്ട, റംബൂട്ടാന്‍, സീതപ്പഴം തുടങ്ങി 50 ഫലവൃക്ഷ തൈകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായി നട്ടത്. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ റംബൂട്ടാന്‍ ഫലവൃക്ഷ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ സി. ഹരിദാസന്‍ പദ്ധതി വിശദീകരിച്ചു. പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ രമ ഗംഗാധരന്‍, വാര്‍ഡ് മെംബര്‍ രാജന്‍ കെ. പൊയിനാച്ചി, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ കുമാര്‍ കാടകം, പി.ടി.എ പ്രസിഡന്റ് ശശിധരന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സൻ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് ഭരണസമിതി അംഗങ്ങളും സ്റ്റാഫുമാരും പങ്കെടുത്ത ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സൻ മുംതാസ് അബൂബക്കര്‍ സ്വാഗതവും മെംബര്‍ സെക്രട്ടറി എം.കെ. പ്രദീഷ് നന്ദിയും പറഞ്ഞു. സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി പ്ലാന്റ് നഴ്സറിയില്‍ നിന്നാണ് മിയാവാക്കിക്ക് ആവശ്യമായ ഫലവൃക്ഷ തൈകള്‍ എത്തിച്ചത്. സി.ഡി.എസ് ഭരണസമിതിയും അഞ്ചാം വാര്‍ഡ് എ.ഡി.എസും ചേര്‍ന്ന് ഫലവൃക്ഷ തൈകള്‍ പരിചരിക്കും. ഫോട്ടോ-- ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ നടത്തിയ മിയാവാക്കി വനവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.