കാസർകോട്: കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക ഉടൻ തീർപ്പാക്കണമെന്ന് കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരാറുകാർ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിർമാണ വസ്തുക്കളുടെ വില കുതിച്ചുയരുന്നു. നബാർഡ്-ആർ.ഐ.ഡി.എഫ് എൻഡോസൾഫാൻ പാക്കേജിൽ പൂർത്തീകരിച്ച് വിട്ടുകൊടുത്ത കെട്ടിടങ്ങളുടെ ബില്ലുകൾ പണമില്ല എന്നുപറഞ്ഞ് മാറ്റിവെക്കുന്നു. കെട്ടിടങ്ങൾ പൂർത്തീകരിച്ച വകയിൽ കോടികൾ കരാറുകാർക്ക് നൽകാനുണ്ട്. കരാർ/ടെൻഡർ നിബന്ധനകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ, വ്യാജ സൊസൈറ്റികൾക്കും മറ്റും അംഗീകാരവും ആനുകൂല്യങ്ങളും നൽകൽ, വൻകിട കരാറുകാർക്ക് ഗുണകരമാകും വിധം പ്രവൃത്തികൾ കൂട്ടിയോജിപ്പിക്കൽ തുടങ്ങിയ സർക്കാർ നടപടിമൂലം ചെറുകിട-ഇടത്തരം കരാറുകാരുടെ നിലനിൽപുചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. വസ്തുതകൾ സർക്കാറിെന്റയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അസോസിയേഷൻ നവംബർ 10ന് ധർണ നടത്തും. സർക്കാർ, അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഡിസംബർ ഒന്നുമുതൽ നിർമാണ പ്രവൃത്തികൾ പൂർണമായും നിർത്തിവെച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങും. എ.കെ.ജി.സി.എ ജില്ല കമ്മിറ്റി നവംബർ 10ന് രാവിലെ 11 മണി മുതൽ കലക്ടറേറ്റിനുമുന്നിൽ നടത്തുന്ന ധർണ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അസോ. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. മൊയ്തീൻ കുട്ടി ഹാജി, ജില്ല പ്രസിഡൻറ് ശ്രീകണ്ഠൻ നായർ, സെക്രട്ടറി എം.എ. നാസർ, ഹനീഫ് പൈവളികെ, ജോയ് ജോസഫ്, റസാഖ് ബെദിര, എം.എ. ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.