മാരിടൈം ഇൻസ്​റ്റിറ്റ്യൂട്ട്​ ബേക്കലിൽ: കോഴ്​സുകൾ ജനുവരിയില്‍ ആരംഭിക്കും

ഉദുമ: ബജറ്റ്​ പ്രസംഗത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച മാരിടൈം ഇൻസ്​റ്റിറ്റ്യൂട്ട്​ ബേക്കലിൽ. കോഴ്​സ്​ ജനുവരിയിൽ ആരംഭിക്കുമെന്ന്​ മന്ത്രി അഹമ്മദ്​ ദേവർകോവിൽ അറിയിച്ചതായി സി.എച്ച്​. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. മന്ത്രിയുടെ നിയമസഭ സമുച്ചയത്തിലെ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്​ സ്​ഥാപനത്തി​ൻെറ പേര്​ 'മാരിടൈം ഇൻസ്​റ്റിറ്റ്യൂട്ട് ബേക്കല്‍' എന്ന്​ തീരുമാനമായത്​. മാരിടൈം ബോര്‍ഡ് നടത്തുന്ന ഹ്രസ്വകാല കോഴ്സുകള്‍ ഈ അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കാനും അടുത്തവര്‍ഷം മുതല്‍ ഡിഗ്രിക്ക് സമാനമായ ദീര്‍ഘകാല കോഴ്സുകള്‍ പടിപടിയായി തുടങ്ങാനും തീരുമാനമായി. കോഴ്സുകള്‍ ആരംഭിക്കുന്നതിന്​ ബി.ആര്‍.ഡി.സിയുടെ തച്ചങ്ങാട് കള്‍ചറല്‍ സൻെറർ വിട്ടുതരണമെന്നാവശ്യപ്പെട്ട് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നേരെത്തെ തന്നെ ചീഫ് സെക്രട്ടറിക്കും ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന അഡീഷനൽ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. മാരിടൈം ബോര്‍ഡ് അധികൃതര്‍ രേഖാമൂലം ടൂറിസം വകുപ്പിന് കത്ത് നല്‍കുന്നതോടെ ഈ വിഷയത്തില്‍ തീരുമാനമാകും. യോഗത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, മാരിടൈം ഇൻസ്​റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പി.ജെ. മാത്യു, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, മെംബര്‍ അഡ്വ. ഉത്തമന്‍, പോര്‍ട്ട് അഡീഷനല്‍ സെക്രട്ടറി രമേശ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അന്‍വര്‍, ജില്ല പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മാരിടൈം ഇൻസ്​റ്റിറ്റ്യൂട്ട് ബേക്കലി​െന്‍റ തുടര്‍ നടപടി മുന്നോട്ടുകൊണ്ടുപോകുന്നതിലേക്ക് നോഡല്‍ ഓഫിസറായി പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രതീഷിന് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.