കാഞ്ഞങ്ങാട്: വ്യവസായമേഖലയെ പരിപോഷിപ്പിക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ഭൂവസ്ത്രവിതാന പദ്ധതി അവലോകനത്തിനും കര്‍മ പദ്ധതി രൂപവത്കരിക്കാനുമായി സെമിനാര്‍ നടത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ നവംബര്‍ 10ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത അധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി നടപ്പിലാക്കാന്‍ 2021 ഫെബ്രുവരിയിലാണ് വിവിധ പഞ്ചായത്തുകളുമായി ധാരണപത്രം ഒപ്പുവെച്ചത്. ........................................ ഐ.ടി.ഐ പ്രവേശനം കുമ്പള: സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ ഒരുവര്‍ഷത്തെ എന്‍.സി.വി.ടി അംഗീകൃത വെല്‍ഡര്‍ ട്രേഡില്‍ എസ്.ടി സീറ്റുകളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം നവംബര്‍ 10ന് രാവിലെ 10ന് ഐ.ടി.ഐയിലെത്തണം. ഫോണ്‍: 9495194099, 9497706885.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.