കാസര്‍കോട്: ആഘോഷ രാവുകള്‍ സമ്മാനിച്ച . കുടുംബശ്രീയുമായി കൈകോര്‍ത്ത് കാസര്‍കോട് നഗരസഭയാണ് തളങ്കര പടിഞ്ഞാറിൽ ഭക്ഷ്യമേളയും സംഗീതവിരുന്നും ഒരുക്കിയത്. സ്ത്രീകളടക്കം വലിയ ജനാവലി മേളക്ക് സാക്ഷിയായി. മൂന്ന് ദിവസവും സംഗീതപരിപാടി അരങ്ങേറി. ഗായകന്‍ ഇസ്മായില്‍ തളങ്കരയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. ആദ്യദിവസം കെ.എല്‍-14 സിംഗേര്‍സും ശനിയാഴ്ച കാസിനോവ സംഗീതവുമാണ് ഗാനമേള ഒരുക്കിയത്. കുടുംബശ്രീയുടെ വിവിധ ഫുഡ് സ്റ്റാളുകള്‍ക്ക് പുറമെ തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, ദഫ്മുട്ട്, കൈമുട്ട് പാട്ട്, മാജിക് ഷോ തുടങ്ങിയ കലാവിരുന്നുകളും അരങ്ങേറി. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീറിെന്റ നേതൃത്വത്തില്‍ നഗരസഭാംങ്ങളും ഉദ്യോഗസ്ഥരും മേളക്ക് നേതൃത്വം നല്‍കി. nagarasree കാസർകോട് നഗരസഭ നേതൃത്വം നൽകിയ നഗരശ്രീ ഉത്സവത്തിൻെറ സദസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.