കാഞ്ഞങ്ങാട്: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്‍ വിഷന്‍ 2021െന്‍റ ഭാഗമായി നടപ്പിലാക്കുന്ന 'മുറ്റത്തൊരു പൂന്തോട്ടം' ശലഭോദ്യാന പദ്ധതി കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമത്ത് ഹിസാനയുടെ വീട്ടില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ശോഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഇബ്രാഹിം ആവിക്കല്‍ അധ്യക്ഷനായി. ജില്ലാ കമീഷണര്‍ ജി.കെ.ഗിരീഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം സി.എച്ച്.ഹംസ, സ്‌കൂള്‍ മാനേജര്‍ സി. കുഞ്ഞബ്ദുള്ള ഹാജി, കെ.വി.രവീന്ദ്രന്‍, ടി. കാഞ്ചന, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.വി. മനോജ് കുമാര്‍, വി.കെ. ഭാസ്‌കരന്‍, ടി.ഇ. സുധാമണി, പി.ടി. തമ്പാന്‍, ജി.കെ. ഗിരിജ, പി.വി. ശാന്തകുമാരി, പി.ടി.എ പ്രസിഡണ്ട് അബ്ദുള്‍ റഹ്‌മാന്‍, ആര്‍. അസീസ്, ആര്‍. മറിയകുഞ്ഞി, ജെ.ലിന്‍സ എന്നിവര്‍ സംസാരിച്ചു. ചിത്രം: scout ഭാരത് സ്‌കൗട്ട്‌സ് ആന്‍റ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്‍ വിഷന്‍ 2021െന്‍റ ഭാഗമായി നടപ്പിലാക്കുന്ന ശലഭോദ്യാന പദ്ധതിയുടെ ഉദ്ഘാടനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിര്‍വഹിക്കുന്നു സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനാഘോഷം നടത്തി കാഞ്ഞങ്ങാട്: ഭാരത് സ്‌കൗട്ട്‌സ് ആന്‍റ് ഗൈഡ്‌സ് സ്ഥാപകദിനാഘോഷം ജില്ലാ അസോസിയേഷെന്റ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണര്‍ ജി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. വിഷന്‍ 2021 െന്‍റ ഭാഗമായി വിവിധ സ്‌കൂളുകളിലേക്ക് മാസ്‌ക്-സാനിറ്റൈസര്‍ വിതരണവും, സ്ഥാപക ദിന സ്റ്റിക്കറിെന്റ പ്രകാശനവും നടന്നു. പി.വി.ജയരാജന്‍, കെ.വി. രവീന്ദ്രന്‍, ടി. കാഞ്ചന, വി.വി. മനോജ് കുമാര്‍, വി.കെ. ഭാസ്‌കരന്‍, ടി.ഇ. സുധാമണി, ജി.കെ. ഗിരിജ, പി.ടി. തമ്പാന്‍, പി.വി. ശാന്തകുമാരി, എം.വി. ജയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.