ഇന്ധന വില: സംസ്​ഥാന സർക്കാറിനെതിരെ ലീഗ്​ ധർണ

കാസർകോട്: ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവയിൽ കേന്ദ്രം ചെറിയ രീതിയിൽ ഇളവ് പ്രഖ്യാപിച്ചിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവാത്ത കേരള സർക്കാറി​‍ൻെറ നടപടിയിൽ പ്രതിഷേധിച്ച് മുസ്​ലിം ലീഗ് പുതിയ ബസ്​സ്​റ്റാൻറ്​ പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ്​ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. അബ്​ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം. ഇഖ്ബാൽ, യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡൻറ്​ അഷ്റഫ് എടനീർ, സി.എ. അബ്​ദുല്ലകുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ. അസീസ്, ഖാലിദ് പച്ചക്കാട്, ഹാരിസ് ബെദിര, മൊയ്തീൻ കൊല്ലമ്പാടി, കെ.എം. അബ്​ദുൾ റഹ്മാൻ, നഗരസഭ വൈസ്ചെയർപേഴ്സൺ ഷംസീദ ഫിറോസ്, അഷ്ഫാഖ് തുരുത്തി, വെൽക്കം മുഹമ്മദ്. സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. muslim leagu ksd : കാസർകോട് മുനിസിപ്പൽ മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്​സ്​റ്റാൻറ്​ പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമം ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.