കിഴക്കേകര അയ്യപ്പ ഭജനമന്ദിര പ്രതിഷ്ഠ മഹോത്സവം

കാസർകോട്​: പൂച്ചക്കാട് കിഴക്കേകര അയ്യപ്പ ഭജനമന്ദിരത്തി​ൻെറ പ്രതിഷ്ഠാ മഹോത്സവം ഡിസംബർ 17,18,19 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ദേവപ്രശ്ന ചിന്തയിൽ ഡിസംബർ 18​ൻെറ ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ നടക്കും. ആഘോഷപരിപാടികൾക്ക്​ ബി. ബിനോയിയെ ചെയർമാനാക്കി സമിതി രൂപവത്​കരിച്ചു. പ്രസാദ് പുതിയവളപ്പിനെ ജനറൽ കൺവീനറായും വി. ഉണ്ണികൃഷ്ണനെ ട്രഷററായും നിയമിച്ചു. കൊപ്പൽ ചന്ദ്രശേഖരൻ, സത്യനാഥൻ പാത്രവളപ്പിൽ, അയ്യപ്പ സേവാസംഘം സെക്രട്ടറി ഗംഗാധരൻ പള്ളം, ഭജനമന്ദിരം പ്രസിഡൻറ് രത്നാകരൻ കിഴക്കേക്കര, നിർമാണ കമ്മിറ്റി ചെയർമാൻ പുരുഷോത്തമൻ കല്ലടകെട്ട്, കുട്ട്യൻ കിഴക്കേകര, രഞ്ജിത്ത് കണ്ടത്തിൽ, രാഘവൻ ആചാരി, ബാലൻ ആർ, ചന്ദ്രൻ ഗുരുസ്വാമി, നാരായണൻ അടുക്കം തുടങ്ങിയവർ സംസാരിച്ചു. --- ഉദയമംഗലം കോൺഗ്രസ് യൂനിറ്റ് ഉദുമ: ഉദയമംഗലം കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപവത്​കരണയോഗം ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഗീതാകൃഷ്ണൻ, പി.വി സുരേഷ്, കോൺഗ്രസ്‌ നേതാക്കളായ സാജിദ് മൗവ്വൽ, സത്യൻ പൂച്ചക്കാട്, കെ. പ്രഭാകരൻ, കെ.വി. ശ്രീധരൻ, കെ.എം. അമ്പാടി, വാസു മാങ്ങാട്, ടി. രാമചന്ദ്രൻ, അൻവർ മാങ്ങാട്, സുകുമാരി ശ്രീധരൻ, പുഷ്പ ശ്രീധരൻ എന്നിവർ സംസാരിച്ചു. --- പ്രതിഷേധിച്ചു കാസർകോട്​: സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തൊഴിൽ നിഷേധിക്കപ്പെട്ടത് അന്വേഷിക്കാനെത്തിയ ചുമട്ടുതൊഴിലാളി പിലാന്തോളിയിലെ കെ. രാജേഷിനെ വാഹനത്തിൽ കയറ്റി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ്​ പി.കെ. ഫൈസൽ പ്രതിഷേധിച്ചു. -- 'യാത്ര സൗജന്യം നിഷേധിക്കുന്ന ബസുകൾക്കെതിരെ നടപടി വേണം' കാസർകോട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത് മുതൽ ജില്ലയിലെ വിദ്യാർഥികളുടെ യാത്രാ ദുരിതവും തുടങ്ങിയെന്ന് എം.എസ്.എഫ് ജില്ല പ്രസിഡൻറ്​ അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ എന്നിവർ കുറ്റപ്പെടുത്തി. അധികം പേരെ കയറ്റാനാവാത്ത കാരണത്താൽ സ്വകാര്യ സ്കൂൾ വാഹനങ്ങൾ അമിത ചാർജ്ജ് ഈടാക്കുന്നതിനാൽ പലരും ബസ് സർവിസുകളെ ആശ്രയിക്കേണ്ടി വരുകയാണ്. നഷ്​ടം പറഞ്ഞ് വിദ്യാർഥികൾക്ക് ഇളവു​ നൽകാത്ത ബസുകൾക്കെതിരെ നടപടി വേണമെന്നും ഇരുവരും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.