എസ്.വൈ.എസ് 'സ്‌​േട്രറ്റ് ലൈൻ' കാമ്പിന് തുടക്കം

പുത്തിഗെ: എസ്.വൈ.എസ് ടീം ഒലിവി​ൻെറ സംസ്ഥാന മാതൃക സഹവാസ ക്യാമ്പ് 'സ്‌​േട്രറ്റ് ലൈനി'ന് പുത്തിഗെ മുഹിമ്മാത്തില്‍ തുടക്കം. ശനിയാഴ്ച രാവിലെ തളങ്കര മാലിക്ക് ദീനാര്‍ മഖാം സിയാറത്തോടെയാണ് പ്രതിനിധികള്‍ എത്തിയത്​. സംസ്ഥാന പ്രസിഡൻറ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്​ഥാന വൈസ് പ്രസിഡൻറ് തുറാബ് തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്​ദുല്‍ ഹകീം അസ്ഹരി, ക്യാമ്പ് അമീര്‍ റഹ്മത്തുള്ള സഖാഫി, പള്ളങ്കോട് അബ്​ദുല്‍ ഖാദര്‍ മദനി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഫര്‍, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവർ സംസാരിച്ചു. ആര്‍. ഹുസൈന്‍ സ്വാഗതവും ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു. വിവിധ സെഷനുകള്‍ക്ക് സംസ്ഥാന സാരഥികളായ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊവല്ലം, മുഹമ്മദ് പറവൂര്‍, ദേവര്‍ശോല അബ്​ദുസ്സലാം മുസ്​ലിയാര്‍, ഇ.കെ. മുഹമ്മദ് കോയ സഖാഫി, സ്വാദിഖ് വെളിമുക്ക്, അബൂബക്കര്‍ പടിക്കല്‍, ഇബ്രാഹിം തൃശൂര്‍, ജബ്ബാര്‍ സഖാഫി, ബഷീര്‍ പറവന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. SYS STATE CAMP പുത്തിഗെ മുഹിമ്മാത്തിൽ എസ്.വൈ.എസ് 'സ്‌​േട്രറ്റ്​ ലൈൻ' ക്യാമ്പ് സംസ്ഥാന പ്രസിഡൻറ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.