ജില്ലയിലെ പിന്നാക്കാവസ്ഥക്ക് പരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം

കാഞ്ഞങ്ങാട്: ജില്ലയില്‍ കാലങ്ങളായി അവഗണിക്കപ്പെടുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ല കമ്മിറ്റി നിവേദനം നല്‍കി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ് എന്നിവരോടൊപ്പം ജില്ല സമിതി ചെയര്‍മാന്‍ മുഹമ്മദ് ഇബ്രാഹിം പാവൂര്‍, ജന. സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ജലീല്‍ കടവത്ത് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ജില്ലയിലെ മറ്റ് എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍ എന്നിവരെയും നേരില്‍ കണ്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് അനുവദിച്ച എയിംസ് ജില്ലക്ക് അനുവദിക്കുക, ജില്ലയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് പൂർണ സജ്ജമാകുന്നതു വരെ മെഡിക്കല്‍ കോളജി​ൻെറ അനക്‌സ്​ ആയി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയെ പ്രഖ്യാപിക്കുകയും അടുത്ത അധ്യയന വര്‍ഷംതന്നെ വിദ്യാര്‍ഥി പ്രവേശനം നടത്തുകയും ചെയ്യുക, പുതിയ കോഴ്‌സുകള്‍ അനുവദിച്ച് കര്‍ണാടകയിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയുക, ജില്ലയില്‍ ലോ കോളജ് ആരംഭിക്കുക, ജില്ലയില്‍ നിലവിലുള്ള 1500ഓളം പ്ലസ് ടു സീറ്റി​‍ൻെറ കുറവുകള്‍ നികത്തുക, ജില്ലയിലെ അധ്യാപകക്ഷാമത്തിന് പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.