ഗുരുവായൂർ സത്യഗ്രഹ സമരാഘോഷം സ്പീക്കർ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്‌: കെ. മാധവൻ ഫൗണ്ടേഷ​ൻെറ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹസമരത്തി​ൻെറ ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾ സ്‌പീക്കർ എം.ബി. രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. ഗുരുവായൂർ സത്യഗ്രഹസമരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ സമരവളൻറിയറായിരുന്നു സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല കമ്യൂണിസ്‌റ്റ്‌ നേതാവുമായിരുന്നു കെ. മാധവൻ. സത്യഗ്രഹസ്‌മാരകമായി ചെമ്മട്ടം വയലിൽ നിർമിച്ച കെ. മാധവൻ ഫൗണ്ടേഷൻ ഓഫിസിൽ ഈമാസം 28ന്​ മൂന്നിന്​ പരിപാടി നടത്താൻ ഫൗണ്ടേഷൻ എക്‌സിക്യൂട്ടിവ്‌ യോഗം തീരുമാനിച്ചു. ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. സി. ബാലൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഡ്വ സി.കെ. ശ്രീധരൻ, ബി. സുകുമാരൻ, കെ.വി. കൃഷ്‌ണൻ, എം. കുഞ്ഞമ്പു പൊതുവാൾ, ശശീന്ദ്രൻ മടിക്കൈ, ചിത്ര രാമചന്ദ്രൻ , ടി.കെ. നാരായണൻ, ടി. മുഹമ്മദ്‌ അസ്​ലം, രാജേഷ്‌ അഴീക്കോടൻ, ഡോ. അജയകുമാർ കോടോത്ത്‌, കെ. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.