വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ വില്ലേജുകളിൽ മണ്ണിടിച്ചിൽ സാധ്യത കാസർകോട്: ജില്ലയിൽ ഞായറും തിങ്കളും അതിശക്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദേശം. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്ന് ആവശ്യമാണെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയതായി ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണം. ജില്ല-താലൂക്കുതല കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനും ജില്ല ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട് ജനങ്ങൾക്ക് ആവശ്യമായി വരുന്ന ഘട്ടത്തിൽ സഹായം എത്തിക്കുന്നതിനും ജില്ല കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വെള്ളരിക്കുണ്ട് താലൂക്കിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയും പുറത്തുവിട്ടു. ഭൂജല വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ വില്ലേജിലെ ബളാൽ-രാജപുരം റോഡിലെ താഴ്ന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതായും ശക്തമായ മഴ പെയ്താൽ ഇവിടെ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കണമെന്നും നിർദേശിച്ചു. 2020ൽ മണ്ണിടിച്ചിലുണ്ടായ സ്ഥലമാണിത്. നമ്പിയാർമല വാർഡ് ആറ്, ബെളൂർ പഞ്ചായത്തിലെ വാർഡ് ഏഴ്, ഈസ്റ്റ് എളേരി, കള്ളാർ നീലിമല, പെരിങ്കയം, പനത്തടി എന്നിവിടങ്ങളിലെ ചിലയിടത്തും മണ്ണിടിച്ചിൽ സാധ്യതയുള്ളതായും പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.