രാമഞ്ചിറ റോഡ് പാലം യാഥാർഥ്യമാക്കണം

ചെറുവത്തൂർ: 2016ലെ സംസ്ഥാന ബജറ്റിൽ അംഗീകരിച്ച രാമഞ്ചിറ റോഡ് പാലം ടെണ്ടർ നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് യാഥാർഥ്യമാക്കണമെന്ന് സി.പി.എം ക്ലായിക്കോട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മുഴക്കോം കിഴക്കേക്കരയിൽ ജില്ല സെക്ര​േട്ടറിയറ്റംഗം പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ.പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ.പി. വത്സലൻ, ഏരിയ സെക്രട്ടറി കെ. സുധാകരൻ, എം. അമ്പൂഞ്ഞി, കയനി കുഞ്ഞിക്കണ്ണൻ, കെ. കണ്ണൻ, എം. ബാലകൃഷ്ണൻ, പി. കമലാക്ഷൻ, മാധവൻ മണിയറ, പി.സി. സുബൈദ, എം. ശാന്ത, സി. കുഞ്ഞിക്കൃഷ്ണൻ, എം. രാജീവൻ, കെ. രാജു എന്നിവർ സംസാരിച്ചു. പടം.. സി.പി.എം ക്ലായിക്കോട് ലോക്കൽ സമ്മേളനം ജില്ല സെക്ര​േട്ടറിയറ്റംഗം പി. ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.