ജില്ല കാരംസ് ചാമ്പ്യൻഷിപ് സമാപിച്ചു ചെറുവത്തൂർ: ജില്ല കാരംസ് അസോസിയേഷൻ ചെറുവത്തൂരിൽ സംഘടിപ്പിച്ച ജില്ല കാരംസ് ചാമ്പ്യൻഷിപ് സമാപിച്ചു. സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയവർക്ക് മെഡലും സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.വി. ഗിരീശൻ സമ്മാന വിതരണം നടത്തി. കാരംസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രഫ. കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. ഗണേഷ് അരമങ്ങാനം, കെ.നാരായണൻ, ടി.രാജൻ, വീരമണി ചെറുവത്തൂർ, കെ.വി. സുധാകരൻ, മനോജ് പള്ളിക്കര, അബ്ദുറഹ്മാൻ ചൂരി എന്നിവർ സംസാരിച്ചു. സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ് ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ കാസർകോട് ജില്ലയിൽ നടത്താൻ തീരുമാനിച്ചു. സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയവർ: കാരംസ് സിംഗിൾസ് (ആൺ) നൗഷാദ് സ്റ്റീൽ, ഷേയ്ക് സലാം. സിംഗിൾസ് (പെൺ) സക്കീന ബെണ്ടിച്ചാൽ, ലൈല വിദ്യാനഗർ, ഡബ്ൾസ് (ആൺ) 1. ഷേയ്ക് മുഹമ്മദ് സർഫാസ്, നൗഷാദ് സ്റ്റീൽസ് 2. എം. ഹസൻ, ഷേയ്ക് സലാം. ഡബ്ൾസ് (പെൺ) മുഹ്‌സീന ബെണ്ടിച്ചാൽ, സക്കീന ബെണ്ടിച്ചാൽ. 2. ബിന്ദു മാവുങ്കാൽ, ലൈല വിദ്യാനഗർ. വെറ്ററൻസ് (ആൺ) വിശ്വാസ് പള്ളിക്കര, എംഎം. ഗംഗാധരൻ. വെറ്ററൻസ് (പെൺ) ബിന്ദു, ലൈല. പടം: ചെറുവത്തൂരിൽ ജില്ല കാരംസ് ചാമ്പ്യൻഷിപ് വിജയികൾ സംഘാടക സമിതി ഭാരവാഹികൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.