89 വര്‍ഷം മുമ്പുള്ള റെക്കോഡ് മറികടന്നു കാസർകോട്: തുലാവര്‍ഷ മഴയുടെ ലഭ്യതയില്‍ ജില്ലയും സര്‍വകാല റെക്കോഡ് മറികടന്നു. ശരാശരി ഈ കാലയളവില്‍ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റര്‍ മഴയായിരിക്കെ ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 25 വരെ ജില്ലയില്‍ 801.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തു തോര്‍ന്നത്. ഇതുവരെ 148 ശതമാനം അധികമഴ. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവര്‍ഷ കാലയളവില്‍ ജില്ലയില്‍ ശരാശരി ലഭിക്കേണ്ടത് 344.4 മില്ലിമീറ്റര്‍ മഴയാണ്. 1901 മുതലുള്ള 121 വര്‍ഷത്തെ തുലാവര്‍ഷ മഴയുടെ കണക്കില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുലാവര്‍ഷ മഴ ലഭിച്ച റെക്കോഡ് ഇനി 2021ന് സ്വന്തം. 1932ല്‍ രേഖപ്പെടുത്തിയ 790.9 മില്ലിമീറ്റര്‍ മഴയെയാണ് 2021 മറികടന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ 121 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജില്ല തുലാവര്‍ഷ സീസണില്‍ 800 മില്ലിമീറ്റര്‍ മറികടന്നത്. ഗതാഗത നിയന്ത്രണം കാസർകോട്: ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡില്‍ മാലക്കല്ല് മുതല്‍ ചിറക്കോട് വരെയുള്ള ഭാഗങ്ങളില്‍ കലുങ്കും അനുബന്ധ പ്രവൃത്തികളും നടന്നുവരുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മാലക്കല്ല് ഭാഗത്തേക്കും തിരിച്ച് ആനക്കല്ല് ഭാഗത്തേക്കും പോകേണ്ടുന്ന വാഹനങ്ങള്‍ ചിറക്കോട് പതിനെട്ടാം മൈല്‍ റോഡ് ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.