ഡി.വൈ.എഫ്.ഐ റാലി നടത്തി

ചെറുവത്തൂർ: കൂത്തുപറമ്പ് ദിനാചരണ ഭാഗമായി, വർഗീയതക്കും പൊതുമേഖല വിൽപനക്കുമെതിരെ സമരമാവുക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. മുൻ ജില്ല സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.പി.വിജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ യൂത്ത് ബ്രിഗേഡ് സേനയുടെ പ്രഖ്യാപനം മുൻ ജില്ല ജോ. സെക്രട്ടറി കെ.പി. വത്സലൻ നിർവഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ. രാജു, ബ്ലോക്ക് ട്രഷറർ ആർ. റെജി, എസ്.എഫ്.ഐ ജില്ല സെക്രട്ടറി കെ.അഭിരാം എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. പടം.. കൂത്തുപറമ്പ് ദിനാചരണ ഭാഗമായി ഡി.വൈ.എഫ്.ഐ ചെറുവത്തൂരിൽ നടത്തിയ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.