ഏകീകൃത യൂനിഫോം: അധികൃതർ പിന്തിരിയണം -എസ്.എസ്.എഫ്

കാസർകോട്: ലിംഗസമത്വത്തി​ൻെറ പേരിൽ യൂനിഫോം പരിഷ്‌കാരം അടിച്ചേൽപിക്കുന്നതിൽനിന്ന് അധികൃതർ പിന്മാറണമെന്ന് എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് അബ്​ദുറഹ്മാൻ സഖാഫി പൂത്തപ്പലം ആവശ്യപ്പെട്ടു. ആൺകുട്ടികളുടെ വേഷം പെൺകുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണ്. വസ്ത്രങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യവും ബഹുസ്വരതയും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിൽ ദുരൂഹതയുണ്ട്. സ്ത്രീകൾക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ അതി​െന്‍റ പ്രതിവിധികളെ കുറിച്ചുള്ള ആലോചനകൾക്കുപകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലുശ്ശേരി ഗവ. ഗേൾസ് സ്കൂൾ മാതൃകയിൽ സംസ്ഥാനത്ത് മൊത്തം നടപ്പിലാക്കുന്നതിനുമുമ്പ് ആവശ്യമായ ചർച്ചകൾ നടത്തണമെന്നും ആവശ്യപ്പെട്ടു. വിവാഹപ്രായം ഉയർത്തിയത് സ്വാഗതാർഹം -യുവമോർച്ച കാസർകോട്​: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21ആയി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമെന്നും സ്ത്രീപക്ഷ തീരുമാനമെന്നും യുവമോർച്ച ജില്ല പ്രസിഡൻറ്​ ധനഞ്ജയൻ മധൂർ പറഞ്ഞു. 2019നും 2021നും ഇടക്ക്​ നടന്ന ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, ചരിത്രത്തിൽ ആദ്യമായി സ്ത്രീകളുടെ അനുപാതം പുരുഷന്മാരുടേതിനെ മറികടന്നിരിക്കുന്നു. സമസ്ത മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റം പ്രകടമായിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കാനാണ് യൂനിഫോം ഏകീകരണമെന്നാണ് ചിലർ വാദിക്കുന്നത്. ജെൻഡർ ന്യൂട്രാലിറ്റി എന്നതിനപ്പുറം പെൺകുട്ടികൾക്ക് സൗകര്യപ്രദവും സുരക്ഷിതത്വവും കാലാവസ്ഥക്ക്​ അനുയോജ്യവുമായ യൂനിഫോം എന്നതായിരിക്കണം സർക്കാറി​െന്‍റയും അധ്യാപക രക്ഷാകർതൃ സമിതികളുടെയും ലക്ഷ്യം - ധനഞ്ജയൻ പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.