കെ.സി.സി.പി.എൽ വൈവിധ്യവത്​കരണ വികസനപാതയിൽ -ടി.വി. രാജേഷ് എം.എൽ.എ

നീലേശ്വരം: കെ.സി.സി.പി.എൽ വൈവിധ്യവത്​കരണത്തി​‍ൻെറ പാതയിലാണെന്ന് ചെയർമാൻ ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം കരിന്തളം തലയടുക്കത്തെ കമ്പനി സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യവത്​കരണം ആരംഭദിശയിലാണ്. 205-തൊഴിലാളികളാണ് നിലവിൽ വിവിധ കമ്പനികളിലുള്ളത്. 40പേർക്ക് പുതുതായി തൊഴിൽ നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ വ്യവസായ മന്ത്രിമാരായ ഇ.പി. ജയരാജൻ, എം.സി. മൊയ്തീൻ, മുൻ ചെയർമാൻ ഗോവിന്ദൻ എന്നിവരുടെ സഹായവും ലഭിച്ചു. നാലുവർഷം പ്രതിസന്ധിയിലായിരുന്ന സ്ഥാപനം വർഷന്തോറും ലാഭത്തിൽ പ്രവർത്തിക്കുന്നു. വൈവിധ്യവത്​കരണം ശക്തിപ്പെടുത്തുകയും തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കുകയുമാണ് പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാടായി, പുതുക്കൈ ഹൈടെക്ക് കയർ ഡിഫൈനറി യൂനിറ്റ് മികച്ച പ്രോഡക്ടാക്കി സ്വദേശത്തും വിദേശത്തും കയറ്റുമതി ചെയ്യും. തലയടുക്കം,നാടുകാണി, മാങ്ങാട്ട് പറമ്പ്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നാല് പമ്പുകൾ സ്ഥാപിക്കും. ഇതുവഴി പ്രദേശവാസികൾക്കുൾ​പ്പെടെ തൊഴിൽ നൽകാൻ സാധിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഐ.ടി രംഗത്തേക്കും കമ്പനി പ്രവേശിക്കുകയാണ്​. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഐ.ടി മേഖലയെ ഉപയോഗപ്പെടുത്തും. ഐ.ടി പാർക്കായി പടിപടിയായി ഉയർത്തുകയാണ് ലക്ഷ്യം. കമ്പനി എം.ഡി ആനക്കൈ ബാലകൃഷ്ണൻ, മാനേജർ നിഖിൽ സാജ്, കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി, വൈസ് പ്രസിഡൻറ്​ ടി.പി. ശാന്ത, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.വി. അജിത് കുമാർ, പാറക്കോൽ രാജൻ കെ. ലക്ഷ്മണൻ, കയനി മോഹനൻ, കെ.വി. രാജേഷ് ബാബു എന്നിവർ ചേർന്ന്​ ചെയർമാൻ ടി.വി. രാജേഷ് എം.എൽ.എയെ സ്വീകരിച്ചു. പടം: KCCPL.JPG കരിന്തളം കെ.സി.സി.പി.എൽ കമ്പനി ചെയർമാൻ ടി.വി. രാജേഷ് എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.