മാലിക് ദിനാർ പ്രവേശന കവാടത്തി​െന്‍റയും വനിത കോളജി​െന്‍റയും പ്രവർത്തനോദ്​ഘാടനം

തളങ്കര: കാസർകോട് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിക്ക് വേണ്ടി ദീനാർ നഗർ ജങ്​ഷനിൽ പുതുക്കി നിർമിക്കുന്ന പ്രധാന കവാടത്തി​െന്‍റയും സമന്വയ വിദ്യാഭ്യാസ പ്രോത്സാഹനത്തി‍ൻെറ ഭാഗമായി പെൺകുട്ടികൾക്കുവേണ്ടി നിർമിക്കുന്ന വനിത കോളജി‍ൻെറയും പ്രവർത്തനോദ്​ഘാടനം കാസർകോട് സംയുക്ത ഖാദി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ നിർവഹിച്ചു. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്‍റ്​​ യഹ്​യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്​ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡൻറ്​ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജനറൽ സെക്രട്ടറി ടി.ഇ. അബ്​ദുല്ല, ട്രഷറർ എൻ.എ. അബൂബക്കർ, നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ, ഖത്തീബ് അബ്​ദുൽ മജീദ് ബാഖവി, പള്ളി കമ്മിറ്റി വൈസ് പ്രസിഡൻറ്​ കെ.എ. മുഹമ്മദ് ബഷീർ, സെക്രട്ടറിമാരായ കെ.എം. അബ്​ദുൽ റഹ്മാൻ, ടി.എ. ഷാഫി, കമ്മിറ്റി അംഗങ്ങളായ അസ്​ലം പടിഞ്ഞാർ, കെ.എച്ച്. അഷറഫ്, എൻ.കെ. അമാനുല്ല, അഹ്മദ് ഹാജി അങ്കോല, പി.എ. സത്താർ ഹാജി, വെൽകം മുഹമ്മദ്, അക്കാദമി പ്രിൻസിപ്പൽ അബ്​ദുൽ ബാരി ഹുദവി തുടങ്ങിയവർ സംസാരിച്ചു. PADAM MALID DEENAR.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.