സി.പി.എം ജില്ല സമ്മേളനം: രചന മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായി രചന മത്സരങ്ങൾ സംഘടിപ്പിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി (ഒരു വിഭാഗം), കോളജ് വിഭാഗം, പൊതു വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തി​‍ൻെറ സാക്ഷ്യപത്രം രചനകളോടൊപ്പം ഹാജരാക്കണം. കവിത 25 വരിയിലും കഥ 10 ഫുൾ സ്കാപ്പ് പേജിലും ലേഖനം 20 ഫുൾ സ്കാപ്പ് പേജിലും കവിയാൻ പാടില്ല. സൃഷ്​ടികൾ പ്രസിദ്ധീകരിച്ചതും അല്ലാത്തതും ആവാം. രചനകൾ മൗലികമായിരിക്കണം. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം: ലിംഗസമത്വവും യൂനിഫോം പരിഷ്കരണവും. കോളജ് വിഭാഗം: ഇന്ത്യൻ ചരിത്രത്തി​ൻെറ സമകാലിക വായന. പൊതുവിഭാഗം: സത്യാനന്തര കാലവും മാധ്യമങ്ങളും എന്നിങ്ങനെയാണ്​ ലേഖന വിഷയങ്ങൾ. മത്സരാർഥികളുടെ പേരും വിലാസവും ഫോൺ നമ്പറും പ്രത്യേക കടലാസിൽ എഴുതി രചനയോടൊപ്പം അടക്കം ചെയ്യണം. വാട്സ്​ആപ്പിലോ മെയിൽ വഴിയോ അയക്കുന്ന രചനകൾ സ്വീകരിക്കുന്നതല്ല. രചനകൾ ജനുവരി അഞ്ചിനകം ജനറൽ കൺവീനർ, സി.പി.എം ജില്ല സമ്മേളന സംഘാടക സമിതി, അമ്പലത്തുകര, മടിക്കൈ, എച്ചിക്കാനം പി.ഒ, കാസർകോട് എന്ന വിലാസത്തിൽ അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.