കിങ്‌സ് കപ്പ് സെവൻസ് ഫുട്ബാൾ: നാളെ കിക്കോഫ്

തൃക്കരിപ്പൂർ: മൈതാനി സിൽവർ സ്​റ്റാർ സ്പോർട്സ് ക്ലബ് ഒരുക്കുന്ന ബൈത്താൻസ് കിങ്‌സ് കപ്പ്‌ ഫുട്‌ബാൾ ടൂർണമെ​ൻറ്​​​ ഡിസംബർ 19 മുതൽ ഇളംബച്ചി മിനി സ്​റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ -കാസർകോട് ജില്ലകളിലെ 16 പ്രബല ടീമുകൾ മാറ്റുരക്കും. അന്നേദിവസം വൈകീട്ട് അഞ്ചിന് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡ​ൻറ്​ സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്‌ണൻ മുഖ്യാതിഥിയായിരിക്കും. വിജയികൾക്ക് ലക്ഷം രൂപ പ്രൈസ് മണി നൽകും. റൈമ മൈതാനി റോളിങ്​ ട്രോഫി, ഡി ക്ലബ് വിന്നേഴ്സ്, റണ്ണേഴ്‌സ് ട്രോഫികൾ എന്നിവ സമ്മാനിക്കും. ഹിറ്റാച്ചി തൃക്കരിപ്പൂർ, ടൗൺ പടന്ന, മെട്ടമ്മൽ ബ്രദേഴ്‌സ് മെട്ടമ്മൽ, ടൗൺ എഫ്.സി തൃക്കരിപ്പൂർ, അൽഹുദ ബീരിച്ചേരി, സിൽവർ സ്​റ്റാർ മൈതാനി, എഫ്.സി മൊഗ്രാൽ, സെവൻസ്​റ്റാർ ഇളമ്പച്ചി, ബ്രദേഴ്‌സ് വൾവക്കാട്, റെഡ്‌ ഫോഴ്സ് കൊയോങ്കര, എഫ്.സി ബ്രദേഴ്‌സ് ഒളവറ, മുനവ്വിർ സിറ്റി തൃക്കരിപ്പൂർ, യുനൈറ്റഡ്‌ എഫ്.സി തങ്കയം, റെഡ്‌ സ്​റ്റാർ ഉടുമ്പുന്തല, യൂനിറ്റി കൈതക്കാട്, ബ്ലാക്ക് ആൻഡ് വൈറ്റ് പൊറോപ്പാട് തുടങ്ങിയ ടീമുകൾ ഏറ്റുമുട്ടും. വാർത്തസമ്മേളനത്തിൽ ടുർണമെ​ൻറ്​ കമ്മിറ്റി ചെയർമാൻ ജമാൽ ഹാജി, കൺവീനർ ടി.എം. മുസ്തഫ, കെ.പി. ഗുൽസാർ, ആസിഫ് മൈതാനി, ബിലാൽ, ടി.എം. അഷ്റഫ്, വി.കെ.പി. ജലീൽ, ടി.എം. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.