കാസർകോട്: ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ തന്നെ നിയമിക്കണമെന്ന് എ.കെ.എസ്.ടി.യു മഞ്ചേശ്വരം ഉപജില്ല രജത ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. ഇംഗ്ലീഷ് കോർ വിഷയ വിഭാഗത്തിൽ ഉൾപ്പെട്ടുവരുന്നതിനാൽ നിലവിൽ അഞ്ച് ഡിവിഷനുകൾ ഉണ്ടെങ്കിൽ മാത്രമേ ഒരു ഇംഗ്ലീഷ് തസ്തിക അനുവദിക്കപ്പെടുന്നുള്ളു. അഞ്ച് ഡിവിഷനിൽ താഴെയുള്ള ഹൈസ്കൂളുകളിൽ ഇതര വിഷയക്കാരാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഇത് കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തെ ബാധിക്കും. അധ്യാപകർക്ക് അമിത ജോലിഭാരം നൽകുന്നതുമാണ്. ജില്ലയിൽ ഇത്തരം 17 വിദ്യാലയങ്ങളുണ്ട്. പ്രശ്ന പരിഹാരത്തിന് ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് പീരിയഡ് അടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കണം. ഇംഗ്ലീഷ് ഭാഷ, ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയവർതന്നെ പഠിപ്പിക്കണമെന്ന് കോടതി നിർദേശവുമുണ്ട്. കോടതി നിർദേശം അടിയന്തരമായി നടപ്പാക്കാൻ സർക്കാർ തയാറാവണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി സുനിൽകുമാർ കരിച്ചേരി ആവശ്യപ്പെട്ടു. എൻ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എം. ആസിഫ് മുഹമ്മദ് രക്തസാക്ഷി പ്രമേയവും ശ്രീക്കുട്ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉപജില്ല സെക്രട്ടറി കെ. താജുദ്ദീൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. ജഗദീശൻ സ്വാഗതവും നയന കുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ. പ്രവീൺ കുമാർ (പ്രസി.), നയന കുമാരി (വൈസ്. പ്രസി.), പി.വി. ജഗദീശൻ (സെക്ര.), കെ. ശിശുപാലൻ (ജോ. സെക്ര), എം. ആസിഫ് മുഹമ്മദ് (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.