കാസർകോട്: ഡിസംബര്‍ 21ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍വകലാശാല ഗെസ്റ്റ് ഹൗസില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കരുതും. യോഗത്തില്‍ സബ്കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അധ്യക്ഷത വഹിച്ചു. ഇൻറലിജന്‍സ് ബ്യൂറോ എസ്.പി സി.എന്‍. ധനീഷ്, ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി സുനില്‍കുമാര്‍, ഡിവൈ.എസ്.പിമാരായ പി. ദാമോദരന്‍, പി.കെ. സുധാകരന്‍, ഹരിദാസ്, സുനില്‍കുമാര്‍, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.