കാഞ്ഞങ്ങാട് : എൻ.സി.പി ജില്ല പ്രവർത്തക കൺവെൻഷനും വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് എത്തിയവർക്കുള്ള സ്വീകരണവും കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിൽ നടന്നു. സ്വീകരണം എൻ.സി.പി സംസ്ഥാന സെക്രട്ടറി എം.പി. മുരളിയും പ്രവർത്തക കൺവെൻഷൻ ജില്ല പ്രസിഡൻറ് രവി കുളങ്ങരയും ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കരീം ചന്തേര അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ രാജു കോയ്യൻ , ജോൺ ഐമൺ, ബെന്നി നാഗമറ്റം, ദാമോദര ബെള്ളിഗെ, ചന്ദ്രൻ മടക്കാൽ, മണ്ഡലം പ്രസിഡൻറുമാരായ എൻ. വി ചന്ദ്രൻ, ടി. ഉബൈദുള്ള, സിദ്ദിഖ് കൈകമ്പ, എൻ.വൈ.സി ജില്ല പ്രസിഡൻറ് വസന്തകുമാർ, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുകുമാരൻ കാസർകോട്, ജില്ല പ്രസിഡന്റ് എ.ടി. വിജയൻ, ബാബു എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി. ദേവദാസ് സ്വാഗതം പറഞ്ഞു. എൻ.സി.പി ജില്ല പ്രവർത്തക കൺവെൻഷനും വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ചുവരുന്നവർക്കുള്ള സ്വീകരണവും സംസ്ഥാന സെക്രട്ടറി എം.പി. മുരളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.