തൃക്കരിപ്പൂർ: പട്ടേലർ സ്മാരക ഗവ. വി.എച്ച്.എസ് സ്കൂളിലെ പത്താം തരം വിദ്യാർഥികൾക്കായി പരീക്ഷ മുന്നൊരുക്ക പരിശീലന പരിപാടി ആരംഭിച്ചു. ഒരുക്കം എന്ന പേരിലുള്ള പരിപാടിയിൽ പരീക്ഷാപേടി അകറ്റുന്നതിനുള്ള വിവിധ പരിപാടികളുണ്ട്. മനഃശാസ്ത്ര പരിശീലനം, ഗൃഹസന്ദർശനം, വിഷയാടിസ്ഥാനത്തിലുള്ള പ്രത്യേക പരിശീലന കളരികൾ, മാതൃക പരീക്ഷകൾ, കൗൺസലിങ്, എ പ്ലസ് ക്ലബ്, അധികസമയ പിന്തുണ സംവിധാനം എന്നിവയാണ് മുഖ്യ മറ്റ് ആകർഷണങ്ങൾ. ഫെബ്രുവരി 11 മുതൽ മാർച്ച് 30 വരെ രണ്ടു മാസക്കാലം നീളുന്ന, സ്കൂൾ തലത്തിൽ തയാറാക്കിയ പ്രത്യേക പരിശീലന പദ്ധതിയാണിത്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. എസ്.എൻ. സരിത ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ എം. മനു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് കൂലേരി, സീനിയർ അസിസ്റ്റന്റ് എം. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. മുനീർ ഉദിനൂർ ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എം.വി. രാധാകൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി അക്കാളത്ത് നന്ദിയും പറഞ്ഞു. tkp saritha.jpg തൃക്കരിപ്പൂർ പട്ടേലർ സ്മാരക ഗവ. വി.എച്ച്.എസ് സ്കൂളിൽ പരീക്ഷ മുന്നൊരുക്ക പരിശീലന പരിപാടി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. എസ്.എൻ. സരിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.