ചെറുവത്തൂർ: തീരപ്രദേശമായ അച്ചാംതുരുത്തിയിലെ ആറിൽകടവ് പാലം പണി പൂർത്തിയായി. പാലത്തിൻെറയും അപ്രോച്ച് റോഡിൻെറയും പണിയാണ് പൂർത്തീകരിച്ചത്. പാലം നിർമാണം സംബന്ധിച്ച് തർക്കങ്ങളുണ്ടായതിനെ തുടർന്ന് എം. രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ രാഷ്‌ട്രീയ കക്ഷികളെയും ജനങ്ങളെയും വിളിച്ചു ചേർത്ത് ജനകീയ സമിതി രൂപവത്കരിക്കുകയായിരുന്നു. 12 കോടിയാണ് ഇതിന് അനുവദിച്ചത്. 70 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. ആറിൽകടവ് പാലം മുതൽ അച്ചാംതുരുത്തി അഴീക്കോടൻ വളവ് വരെയും, ഓർക്കുളം വഴി മടക്കരയിലെത്താനുള്ള അപ്രോച്ച് റോഡും നിർമിച്ചു. മുൻകാലങ്ങളിൽ കടത്തുവള്ളങ്ങളെയാണ് തീരദേശവാസികൾ ആശ്രയിച്ചിരുന്നത്. ടൂറിസ്‌റ്റുകൾ നിരവധിയെത്തുന്ന തീരദേശത്ത് പുതിയ പാലം കൂടി തുറക്കുന്നത് ഏറെ പ്രയോജനകരമാകും. സർക്കാറിൻെറ പരിഗണനയിലുള്ള ഓർക്കുളം പാലം കൂടി യാഥാർഥ്യമാകുന്നതോടെ തീരപ്രദേശങ്ങൾ വൻ വികസനത്തിലേക്കു കുതിക്കും. പടം : ഉദ്‌ഘാടനത്തിനൊരുങ്ങി നിൽക്കുന്ന ആറിൽകടവ് റോഡ്‌പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.