യുവസംരംഭകര്‍ക്ക് ബോധവത്കരണ പരിപാടി

കാസർകോട്: ജില്ല വ്യവസായ കേന്ദ്രത്തി​‍ൻെറ ആഭിമുഖ്യത്തില്‍ യുവ സംരംഭകര്‍ക്കായി 15 ദിവസം സംരംഭകത്വ ബോധവത്​കരണ പരിപാടി സംഘടിപ്പിക്കുന്നു. 18ന് മുകളില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വിദ്യാനഗറിലെ ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 04994 255749, 7012593047 പൊലീസ് വാഹനങ്ങള്‍ ലേലത്തിന് കാസർകോട്​: ജില്ല പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും കാസര്‍കോട് സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്നതും വകുപ്പിന്​ ഉപയോഗയോഗ്യമല്ലാത്തതുമായ 10 വാഹനങ്ങള്‍ ലേലത്തിന്​. www.mstcecommerce എന്ന വെബ്സൈറ്റ് മുഖേന ഫെബ്രുവരി 21ന് രാവിലെ 11 മുതല്‍ 3.30 വരെ ഓണ്‍ലൈന്‍ ലേലം ചെയ്യും. താല്പര്യമുള്ളവര്‍ക്ക്​ മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. വാഹനം പരിശോധിക്കാന്‍ 9497980937 എന്ന നമ്പറില്‍ വിളിക്കാം. ഓക്‌സിജന്‍ പ്ലാൻറില്‍ ഒഴിവ് കാസര്‍കോട്: ജില്ല പഞ്ചായത്തിൻെറ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാൻറില്‍ പ്ലാൻറ് സൂപ്പര്‍വൈസര്‍ (ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/കെമിക്കല്‍ എൻജിനീയറിങ്​), അഡ്മിന്‍ ആൻഡ്​ അക്കൗണ്ട്‌സ് ഓഫിസര്‍ (ബി.കോം) ഒഴിവുണ്ട്. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ആറുമാസത്തേക്കാണ് നിയമനം. ഇ-മെയില്‍ വിലാസം implementingofficerkdp@gmail.com. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 19. ഫോണ്‍: 04994 255749/ 256989.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.