കാഞ്ഞങ്ങാട്: ഒരുമയുടെ സന്ദേശമാണ് ഖാദിവസ്ത്ര പ്രചാരണംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രചാരണത്തിൻെറ ജില്ലതല ഉദ്‌ഘാടനം നിർവഹിച്ച ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ഭിന്നിപ്പിനെതിരെ ഐക്യത്തിൻെറയും കെട്ടുറപ്പിൻെറയും പ്രതീകമാണ് ഖാദിയെന്നും അദ്ദേഹം പറഞ്ഞു. മടിക്കൈ സർവിസ് സഹകരണ ബാങ്ക് 100 ജീവനക്കാരുടെ ഓർഡർ ചടങ്ങിൽ കൈമാറി. ഹോസ്ദുർഗ്, കോട്ടച്ചേരി സഹകരണ ബാങ്കുകളും പരിപാടിയുമായി സഹകരിച്ച് ജീവനക്കാരുടെ ഓർഡറുകൾ കൈമാറി. കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ബോർഡംഗം വി.വി. രമേശൻ സംസാരിച്ചു. പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി സ്വാഗതവും എം.വി. മനോജ് കുമാർ നന്ദിയും പറഞ്ഞു. ഖാദി വസ്ത്ര പ്രചാരണം ജില്ലതല ഉദ്‌ഘാടനം പ്രസ് ഫോറം ഹാളിൽ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.