കാസർകോട്: എൻഡോസൾഫാൻ ഇരകൾ ചികിത്സ കിട്ടാതെ മരിച്ചുവീഴുമ്പോഴും സെൽ യോഗം പോലും വിളിച്ചുചേർക്കാതെ ജില്ല ഭരണകൂടവും സർക്കാറും എൻഡോസൾഫാൻ ഇരകളോട് കാണിക്കുന്ന നീതികേടിനെതിരെ ഫെബ്രുവരി 17ന് കലക്ടറേറ്റിലേക്ക് ബ്ലാക്ക് മാർച്ച് നടത്താൻ മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രവർത്തക സമിതിയോഗം തീരുമാനിച്ചു. ഒരുമാസത്തിനിടയിൽ മൂന്ന് കുട്ടികളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എൻഡോസൾഫാൻ സെല്ലിന് നാഥനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്‍റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഷറഫ് എടനീർ, ടി.ഡി. കബീർ, യൂസുഫ് ഉളുവാർ, എം.ബി. ഷാനവാസ്, എം.സി. ശിഹാബ് മാസ്റ്റർ, എം.എ. നജീബ്, ശംസുദ്ദീൻ ആവിയിൽ, ഹാരിസ് അങ്കകളരി, റഫീഖ് കേളോട്ട്, എം.പി. നൗഷാദ്, എ.ജി.സി. ഷംസാദ്, നൂറുദ്ദീൻ ബെളിഞ്ചം, സിദ്ദീഖ് സന്തോഷ് നഗർ, റൗഫ് ബായിക്കര, ടി.എസ്. നജീബ്, ബി.എം. മുസ്തഫ, ഹാരിസ് ബെദിര, ഖാദർ ആലൂർ, ആസിഫ് ബല്ല, ടി.വി. റിയാസ്, തളങ്കര ഹക്കിം അജ്മൽ, മുത്തലിബ് ബേർക്ക, സലാം ചെർക്കളം, എം.എ. ഖലീൽ, ശംസുദ്ദീൻ കിന്നിംഗാർ, കെ.എം.എ. റഹ്മാൻ കാപ്പിൽ, മുഹമ്മദ് സുൽവാൻ, ശരീഫ് പന്നടുക്കം, ശാഹുൽ ഹമീദ്നിസാർ, അബൂബക്കർ കടാങ്കോട്, സൈനുൽ ആബിദീൻ നഷാത്ത്, ശരീഫ് മല്ലത്ത്, റമീസ് ആറങ്ങാടി, യൂനുസ് വടകര മുക്ക്, ഇഖ്ബാൽ വെള്ളിക്കോത്ത്, ഖലീൽ റഹ്മാൻ, അനസ് എതിർത്തോട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. ശ്യാമമാധവം ചര്‍ച്ച ചെയ്തു കാസര്‍കോട്: കവി പ്രഭാവര്‍മയുടെ ശ്യാമമാധവം എന്ന കൃതി കാസര്‍കോട് സര്‍ഗസാഹിതി ചര്‍ച്ച ചെയ്തു. എഴുത്തുകാരന്‍ എം. ചന്ദ്രപ്രകാശ് വിഷയം അവതരിപ്പിച്ചു. സര്‍ഗസാഹിതി പ്രസിഡന്‍റ് രവി ബന്തടുക്ക അധ്യക്ഷത വഹിച്ചു. രഘുനാഥ് ബീംബുങ്കാല്‍, ഹരിദാസ് കോളിക്കുണ്ട്, രാധ ബേഡകം, എന്‍. സുകുമാരന്‍, ടി.കെ. പ്രഭാകരകുമാര്‍, ഷീബ മക്രേരി, പി. പത്മിനി, ശ്രീമണി, സര്‍വമംഗള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലത മങ്കേഷ്കർ അനുസ്മരണം മൊഗ്രാൽ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ അനുസ്മരണം മൊഗ്രാൽ സ്കൂൾ ഓഫ് മാപ്പിള ആർട്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (13-2-22) വൈകീട്ട് ഏഴുമണിക്ക് മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. അനുസ്മരണ ചടങ്ങിനോടൊപ്പം ലത മങ്കേഷ്കറുടെ ഗാനങ്ങളും ആലപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.