ദേശീയപാത വികസനം: മാവേലി സ്റ്റോർ ബന്തിയോടിലേക്ക്

മഞ്ചേശ്വരം: മംഗൽപാടി പഞ്ചായത്ത് പരിധിയിലെ മാവേലി സ്റ്റോർ തിങ്കളാഴ്ച മുതൽ ബന്തിയോട് പ്രവർത്തനം ആരംഭിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നയാബസാറിലെ മംഗൽപാടി പഞ്ചായത്ത് ഓഫിസിനുമുന്നിൽ പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോറാണ് ബന്തിയോടിലേക്ക് മാറുന്നത്. പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലെ ഒഴിവുള്ള കടമുറികൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് സിവിൽ സപ്ലൈസ്​ വകുപ്പ് അധികൃതർ പറഞ്ഞു. ഇതിനെ തുടർന്നാണ് ബന്തിയോടിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറാൻ നിർബന്ധിതമായത്. പഞ്ചായത്ത് ഓഫിസിന് സമീപമായതിനാൽ നല്ല രീതിയിൽ കച്ചവടം ഉണ്ടായിരുന്നു. ബന്തിയോടിലേക്ക് മാറിയാൽ കച്ചവടത്തിന്റെ സാധ്യത കുറയുമെന്ന ആശങ്കയും സപ്ലൈ വകുപ്പ് അധികൃതർ പങ്കുവെക്കുന്നു. ഫോട്ടോ അടിക്കുറിപ്പ്: മംഗൽപ്പാടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.