പാലക്കുന്ന് ക്ഷേത്രം ഭരണി ഉത്സവത്തിന് ഓലയും കുലയും കൊത്തി

blurb: 28ന് കൊടിയേറ്റം, മാർച്ച്‌ മൂന്നിന് ആയിരത്തിരി ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവം 28 മുതൽ മാർച്ച്‌ നാലുവരെ നടക്കും. മുന്നോടിയായി ഓലയും കുലയും കൊത്തൽ ചടങ്ങ് ഭണ്ഡാര വീട്ടിൽ നടന്നു. ആചാര സ്ഥാനികരും ഭരണസമിതി അംഗങ്ങളും വിശ്വാസികളും പങ്കെടുത്തു. 25ന് ഭരണി കുറിക്കും. ഭരണിക്കുഞ്ഞിനെ അന്ന് പടിഞ്ഞാറ്റയിലിരുത്തി അരിയും പ്രസാദവുമിട്ട് വാഴിക്കും. 28ന് വൈകീട്ട് ക്ഷേത്രകർമികളും വാല്യക്കാരും ആനപ്പന്തൽ കയറ്റും. അഞ്ചു ദിവസം നീളുന്ന ഭരണി ഉത്സവത്തിന് തുടക്കമിട്ട് രാത്രി ഒമ്പതിനും 10നും മധ്യേ ഭണ്ഡാര വീട്ടിൽനിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ശുദ്ധികർമങ്ങളും കലശാട്ടും കൊടിയില വെക്കലും കഴിഞ്ഞ് തിടമ്പും നർത്തകന്മാരും തിരുവായുധങ്ങളുമായി ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കും. തുടർന്ന് 12.30ന് കൊടിയേറ്റവും കരിപ്പോടി പ്രാദേശിക സമിതിയുടെ ആചാര വെടിക്കെട്ടും. മാർച്ച്‌ ഒന്നിന് ഭൂതബലി ഉത്സവം. ഭൂതബലി നാളിൽ ഇളയ ഭഗവതിയുടെ പള്ളിയറക്ക് മുന്നിലും താലപ്പൊലി നാളിൽ മൂത്തഭഗവതിക്ക് മുന്നിലും ആയിരത്തിരി നാളിൽ വീണ്ടും ഇളയ ഭഗവതിക്കു മുന്നിലും പൂരക്കളി നടക്കും. രണ്ടിന് താലപ്പൊലി ഉത്സവം. മൂന്നിനാണ് ആയിരത്തിരി ഉത്സവം. 11.30ന് ഉദുമ പടിഞ്ഞാർക്കര പ്രദേശത്തു നിന്ന് 49ാമതും 12.30ന് പള്ളിക്കര -തണ്ണീർപ്പുഴ പ്രദേശത്തുനിന്ന് 64ാമതും തിരുമുൽകാഴ്ച സമർപ്പണങ്ങൾ നടക്കും. പുലർച്ച ആയിരത്തിരിയും ആചാര വെടിക്കെട്ടും. നാലിന് രാവിലെ ഉത്സവം കൊടിയിറങ്ങും. ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപനം നടക്കും. uduma palakkunnu temple പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് മുന്നോടിയായി നടന്ന കുലകൊത്തൽ ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.