മാവിലാകടപ്പുറം കോളനി കുടിവെള്ള പ്രശ്നം പരിഹരിക്കണം

തൃക്കരിപ്പൂർ: മാവിലാകടപ്പുറം ഹരിജൻ കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് സി.പി.ഐ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ അംഗം മുകേഷ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ലോക്കൽ സെക്രട്ടറി വി.വി. ഗംഗാധരൻ, ജില്ല കൗൺസിൽ അംഗം പി. ഭാർഗവി, രമേശൻ കാര്യങ്കോട്, എം. വിജയൻ, ഓരി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.കെ. ശ്രീധരൻ (സെക്ര.), കെ. സുധാകരൻ (അസി. സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.