ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം ത്വരിതപ്പെടുത്തണം

പടന്ന: ഗ്രാമ പഞ്ചായത്തിൽ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് കേന്ദ്ര -സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് പടന്ന പഞ്ചായത്ത്‌ യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. മുൻ പഞ്ചായത്ത് ഭരണസമിതി കാലത്ത് മൂന്ന്​ കോടി രൂപ ചെലവഴിച്ച് ജലനിധി പദ്ധതി നടപ്പിലാക്കായിരുന്നുവെങ്കിലും പഞ്ചായത്തിന്‍റെ അധീനതയിലുള്ള നടക്കാവ് കാപ്പുകുളം ഭൂമിയിൽ ഉൾപ്പെടെ സ്രോതസ്സ്​ കണ്ടെത്താൻ പറ്റാത്ത സാഹചര്യം നിലവിലുണ്ട്. ഇതുമൂലം പഞ്ചായത്ത്‌ തീരമേഖലയിൽ രൂക്ഷമായ കുടിവെള്ളപ്രശ്നം നിലനിൽക്കുന്ന സാഹചര്യമാണ്. ജലജീവൻ മിഷൻ പദ്ധതിയിലൂടെ ഈ പ്രശ്നം പരിഹരിക്കാനും ഭരണാനുമതി ലഭിച്ച അഞ്ച് പഞ്ചായത്തുകൾക്ക് ഉപകരിക്കുന്ന കാക്കടവ് മുക്കട പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത്‌ യു.ഡി.എഫ് ചെയർമാൻ ടി.കെ.സി. മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ കെ. സജീവൻ സ്വാഗതം പറഞ്ഞു. ജില്ല മുസ്‍ലിം ലീഗ് വൈസ് പ്രസിഡൻറ്‌ വി.കെ.പി. ഹമീദലി, പടന്ന ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ പി.വി. മുഹമ്മദ് അസ്‌ലം, കെ.വി. ജതീന്ദ്രൻ, കെ. കുഞ്ഞമ്പു, പി.കെ.സി. റൗഫ് ഹാജി, എച്ച്.എം. കുഞ്ഞബ്ദുല്ല, യു.സി. മുഹമ്മദ് കുഞ്ഞി, പി.കെ.സി. നാസർ ഹാജി, വി.കെ.പി. അഹമ്മദ് കുഞ്ഞി, എ.എം. ഷരീഫ് ഹാജി, മാമുനി സുരേഷ്, അനിൽ കുമാർ രതീബ്, പി.പി. നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.