'പച്ചമരുന്നുകൾ സംരക്ഷിക്കാൻ ത്രിതല പഞ്ചായത്ത്‌ തലത്തിൽ നടപടി വേണം'

ഉദുമ: ജൈവവൈവിധ്യ സംരക്ഷണത്തിനും പാരമ്പര്യ അറിവുകൾക്കുമായി പരിപാലന സമിതി പുനഃസംഘടിപ്പിക്കണമെന്നും പച്ചമരുന്നുകൾ സംരക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതി മേട്രന്മാർക്ക് പരിശീലനം നൽകാൻ ത്രിതല പഞ്ചായത്ത് തലത്തിൽ നടപടി കൈക്കൊള്ളണമെന്നും കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ല വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വനമിത്ര അവാർഡ് ജേതാവ് കെ.വി. കൃഷ്ണപ്രസാദ് വൈദ്യരെ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂനിറ്റ് പ്രസിഡൻറ് എ.വി. ഹരിഹരസുതൻ ഉദ്ഘാടനം ചെയ്തു. പി.കെ. ചന്ദ്രൻ വൈദ്യർ അധ്യക്ഷത വഹിച്ചു. എ. ഗോവിന്ദൻ വൈദ്യർ, എൻ.കെ.പി. ഇബ്രാഹിം ഗുരുക്കൾ, കെ.പി. സുഭദ്ര, കെ.എം. മൊയ്‌തീൻ കോയ, ടി.വി. അശോക് കുമാർ, പി. രതീഷ്, മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ചന്ദ്രൻ വൈദ്യർ (പ്രസി.), വി. തമ്പാൻ വൈദ്യർ (വൈസ് പ്രസി.), കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ (സെക്ര.), കെ. മുഹമ്മദ് അലി വൈദ്യർ (ജോ. സെക്ര.), എം. വത്സൻ വൈദ്യർ (ട്രഷ.). uduma ayurvdea കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ല പൊതുയോഗം എ.വി. ഹരിഹരസുതൻ ഉദ്ഘാടനം ചെയ്യുന്നു പടം: uduma pk chandran vaidyar.jpg പി.കെ. ചന്ദ്രൻ വൈദ്യർ (ജില്ല പ്രസി.)......ഭസ്മകുറി വെച്ചആൾ uduma kv krishna prasad കെ.വി. കൃഷ്ണപ്രസാദ് (സെക്ര.) നീല കളർ ഷർട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.