പോക്​സോ കേസിൽ ഒമ്പതു​ വർഷം കഠിന തടവ്​

കാസർകോട്​: 13കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക്​ ഒമ്പതു വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. മാലോം ഗ്രാമം കായക്കുന്ന് മാത്യു ആന്‍റണി എന്ന അപ്പച്ച​നെയാണ്​ (61)കാസർകോട്​ പോക്സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്​. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവ്​ അനുഭവിക്കണം. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പിയായിരുന്ന എം.വി. സുകുമാരനാണ് കുറ്റപത്രം സമർപ്പിച്ചത്​. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.