ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വായ്പ

കാസർകോട്: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ആറ് ശതമാനം പലിശ നിരക്കില്‍ സ്വയം തൊഴിലിനും മൂന്ന് ശതമാനം പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പക്കും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 98,000 ല്‍ താഴെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കാസര്‍കോട് -കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് ചെര്‍ക്കളയിലെ റീജനല്‍ ഓഫിസില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം www.ksmdfc.org എന്ന വെബ്‌സൈറ്റില്‍. ഫോൺ: 04994283061 , 8714603036 മികച്ച ജൈവ കാര്‍ഷിക പഞ്ചായത്ത്​: ഈസ്റ്റ് എളേരി, കാറഡുക്ക, അജാനൂര്‍ പഞ്ചായത്തുകള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു ഈസ്റ്റ് എളേരി: കൃഷി വകുപ്പ് നല്‍കുന്ന ജില്ലയിലെ സമ്പൂര്‍ണ ജൈവ കാര്‍ഷിക പഞ്ചായത്തിനുള്ള അവാര്‍ഡ് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനു ലഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജയിംസ് പന്തമാക്കല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. ജൈവ കൃഷി വ്യാപനത്തിനായി പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. പഞ്ചായത്തിലെ ആകെ കൃഷിയോഗ്യമായ ഭൂമിയുടെ 71 ശതമാനം ഭൂമിയിലും ജൈവ കൃഷി നടപ്പാക്കിയതായി കൃഷി ഓഫിസര്‍ എസ്. ഉമ പറഞ്ഞു . പഞ്ചായത്തില്‍ കൃഷിയോഗ്യമായ 5040 ഹെക്ടര്‍ ഭൂമിയില്‍ 3578 ഹെക്ടര്‍ ഭൂമിയിലും ജൈവ കൃഷി നടപ്പാക്കാന്‍ സാധിച്ചു. വാഴ, കുരുമുളക്, തെങ്ങ്, കമുക്, മഞ്ഞള്‍, ഇഞ്ചി , കശുമാവ്, കിഴങ്ങ് വര്‍ഗം, പച്ചക്കറി, പൈനാപ്പിള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കൃഷികള്‍. ഇവയെല്ലാം ജൈവ കൃഷിയിലൂടെ ചെയ്യുന്നതിനുള്ള പ്രോത്സാഹനം നൽകി. കൃഷിവകുപ്പ് , മൃഗസംരക്ഷണ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുമായി ചേര്‍ന്നുകൊണ്ടാണ് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കിയത്. മികവുറ്റ രീതിയില്‍ ജൈവ കൃഷി നടപ്പാക്കിയതിനുള്ള പുരസ്‌കാരം കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. ഗോപാലകൃഷ്ണന്‍ എം.പിയില്‍ നിന്ന്​ ഏറ്റുവാങ്ങി. കാറഡുക്ക ഗ്രാമപഞ്ചായത്തിന് മികച്ച രണ്ടാമത്തെ ജൈവകാര്‍ഷിക പഞ്ചായത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച ജൈവകാര്‍ഷിക പഞ്ചായത്തിനുള്ള അവാര്‍ഡ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭയും എം.പിയിൽ നിന്ന്​ ഏറ്റുവാങ്ങി. ഫോട്ടോ ജില്ലയിലെ സമ്പൂര്‍ണ ജൈവ കാര്‍ഷിക പഞ്ചായത്തിനുള്ള അവാര്‍ഡ് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് പന്തമാക്കല്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി യില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.