ഇന്‍സൈറ്റ് പരിശീലന പരിപാടി സമാപിച്ചു

കാസർകോട്: വനിത ശിശുവികസന വകുപ്പ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഇന്‍സൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആൻഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മനഃശാസ്ത്ര ബിരുദാനന്തര ബിരുദ പഠന വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ഹോസ്ദുര്‍ഗ് പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാര്‍, ഹോസ്ദുര്‍ഗ് സബ്ഡിവിഷന്‍ ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംവദിച്ചു. വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആൻഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മനഃശാസ്ത്ര പഠന വിഭാഗം മേധാവി എം. സുബൈര്‍, അസി. പ്രഫസര്‍ കെ.വി. നിമിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സമാപന യോഗം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത ഉദ്ഘാടനം ചെയ്തു. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ സി.എ. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി. പുഷ്പ മുഖ്യാതിഥിയായി. പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.ജി. ഫൈസല്‍, സ്‌കൂള്‍ കൗണ്‍സലര്‍ എസ്.കെ. ജീഷ്മ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച 'ഇന്‍സൈറ്റ്' പരിശീലന പരിപാടിയുടെ സമാപന യോഗം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്​.എൻ. സരിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.