ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആറാട്ടു ഉത്സവത്തിന്‍റെ മൂന്നാം ദിവസമായ ബുധനാഴ്ച രാവിലെ 10നും വൈകീട്ട് ഏഴിനും ഭജനയുണ്ടാകും. എട്ടിന് ശ്രീഭൂതബലിക്കുശേഷമാണ് അഷ്ടാവധാനപൂജ. വിശ്വം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മഹാദേവരെ രാജസദസ്സിന്റെ പ്രൗഢിയോടെ ആരാധിക്കുന്ന സേവയാണിത്. ചതുർവേദങ്ങൾ, പുരാണം, ശാസ്ത്രം, ജ്യോതിഷം, നൃത്തം, സംഗീതം, ശംഖുനാദം, വാദ്യമേളങ്ങൾ തുടങ്ങിയ കലകൾ അവതരിപ്പിച്ചുള്ള മഹാപൂജ. നടരാജ മണ്ഡപത്തിൽ തൃക്കണ്ണാടപ്പന്റെയും കുതിരക്കാളിയമ്മയുടെയും ശാസ്താവിന്റെയും മുന്നിലാണ് ഈ കലാസദസ്സ് അവതരിപ്പിക്കുന്നത്. 2020ൽ ക്ഷേത്രത്തിൽ നടന്ന പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശം മുതൽ ആറാട്ടുത്സവത്തോടനുബന്ധമായാണ് അഷ്ടാവധാന പൂജ നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.