വനിത ഗാന്ധിദർശൻ വേദി കസ്തൂർബ അനുസ്മരണം നടത്തി

ചെറുവത്തൂർ: കേരള പ്രദേശ് വനിത ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കസ്തൂർബഗാന്ധി അനുസ്മരണ സമ്മേളനം നടത്തി. സ്ത്രീത്വത്തിന് മാതൃകയായി, രാജ്യസ്വാതന്ത്ര്യത്തിനുവേണ്ടി ഭർത്താവ് മഹാത്മാഗാന്ധിക്കൊപ്പം പ്രവർത്തിച്ച ധീരവനിതയാണ് കസ്തൂർബഗാന്ധിയെന്നും അവരുടെ ജീവചരിത്രം പഠന വിഷയമാക്കേണ്ടതാണെന്നും ഗൂഗ്ൾ മീറ്റ് വഴി നടന്ന യോഗം ഉദ്ഘാടനം ചെയ്ത് ഗാന്ധിയൻ സി. കൃഷ്ണൻ നായർ പറഞ്ഞു. വനിത ഗാന്ധി ദർശൻ വേദി ജില്ല ചെയർപേഴ്സൻ ലിസി ജേക്കബ് അധ്യക്ഷത വഹിച്ചു. പാലക്കാട്‌ ജില്ല സർവോദയ മണ്ഡലം സെക്രട്ടറി പുതുശ്ശേരി ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി. വനിത വേദി സംസ്ഥാന അധ്യക്ഷ ഡോ. പി.വി. പുഷ്പജ, കെ.പി.ജി.ഡി ജില്ല ജനറൽ സെക്രട്ടറി എ.വി. ബാബു, ജില്ല ഉപാധ്യക്ഷ കെ.പി. സുധർമ, ഹരിതവേദി സംസ്ഥാന കൺവീനർ ടി. ധനഞ്ജയൻ, ലിനി മനോജ്‌, വനിതവേദി ജില്ല ജനറൽ കൺവീനർ പി.വി. ജിഷ, ലത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.