അഴിത്തല ടൂറിസം പദ്ധതിക്ക്; അഞ്ചു കോടിയുടെ മാസ്റ്റർ പ്ലാൻ

നീലേശ്വരം: നഗരസഭ പരിധിയിലെ അഴിത്തല ടൂറിസം വികസന പദ്ധതി പ്രദേശം ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും സന്ദർശിച്ചു. ബി.ആർ.ഡി.സി മാനേജിങ്​ ഡയറക്ടർ ഷിജിൻ പറമ്പത്ത്, മാനേജർ കെ.എം. രവീന്ദ്രൻ, അസി. മാനേജർ പി. സുനിൽകുമാർ, നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി. പി. മുഹമ്മദ് റാഫി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ഗൗരി, കൗൺസിലർ പി.കെ. ലത, പി.കെ. രാജേന്ദ്രൻ എന്നിവരാണ് സന്ദർശനം നടത്തിയത്. അഴിത്തലയിൽ നഗരസഭയുടെ അധീനതയിലുള്ള 25 സൻെറ് സ്ഥലം ടൂറിസം വികസനത്തിനായി ബി.ആർ.ഡി.സിക്ക് കൈമാറും. സ്ഥലം കൈമാറ്റ നടപടിക്രമം പൂർത്തിയാകുന്നതോടെ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കും. പദ്ധതിക്കായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 25 കോടിയുടെ മാസ്റ്റർ പ്ലാനാണ് തയാറാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി ബി.ആർ.ഡി.സി മുഖേന അഞ്ചുകോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അഴിത്തലയിൽ നഗരസഭ നിർമിച്ച ഡ്രസിങ്​ റൂം ഉൾപ്പെടെയുള്ള ടോയ്​ലറ്റ് കോംപ്ലക്സ് ഈയിടെ സന്ദർശകരുടെ ഉപയോഗത്തിനായി തുറന്നുകൊടുത്തിരുന്നു. ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ ഉത്തര മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി അഴിത്തല മാറും. പടം: nlr tourism അഴിത്തല ടൂറിസം പ്രദേശം ബി.ആർ.ഡി.സി ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.