മഞ്ചേശ്വരം: മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം നിറഞ്ഞിട്ടും നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടു എന്നാരോപിച്ച് സി.പി.എം ഉപ്പള ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മംഗൽപാടി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. കൈക്കമ്പയിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം ഏരിയ സെക്രട്ടറി കെ.വി. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം മൊയ്‌തീൻ ബന്തിയോട് അധ്യക്ഷത വഹിച്ചു. മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതിയിലും, വേസ്റ്റ് ബോക്‌സ് സ്ഥാപിച്ചതിലും അഴിമതി നടന്നിട്ടുണ്ടെന്ന് യോഗം ഉദ്‌ഘാടനം ചെയ്ത കെ.വി. കുഞ്ഞിരാമൻ ആരോപിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം കെ.ആർ. ജയനന്ദ, ഏരിയ കമ്മിറ്റി അംഗം അബ്ദുൽ റസാഖ് ചിപ്പാർ, അരവിന്ദ മീഞ്ച എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം സാദിഖ് ചെറുഗോളി സ്വാഗതവും ഗംഗാധരൻ അടിയോടി മാസ്റ്റർ നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്: mjr cpm march1, 2, 3 മംഗൽപാടി പഞ്ചായത്ത് മാർച്ച് കെ.വി. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.