പി.എ ​കോളജിൽ മാതൃഭാഷ ദിനം ആചരിച്ചു

മംഗളൂരു: മംഗളൂരു പി.എ ഫസ്റ്റ് ഗ്രേഡ് കോളജ് ലിറ്റററി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷ ദിനം ആചരിച്ചു. പേസ് പ്രിന്‍സിപ്പൽ ഡോ എം.കെ. റമീസ് മുഖ്യാതിഥിയായി. ഡോ. സര്‍ഫറാസ് ജെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡോ.സയ്യിദ് അമീന്‍, ഒ.ടി. ശര്‍വണ, ലിറ്റററി അസോസിയേഷന്‍ കോഓഡിനേറ്റർമാരായ നജ്‌ല മറിയം, നൂര്‍ജഹാന്‍, സാറ മസ്‌ക്കുറുന്നിസ, പി.പി. ഗോപിക, ശ്രീലക്ഷ്മി, വിദ്യാർഥിയായ മറിയം ഫമ എന്നിവർ സംസാരിച്ചു. പരിപാടിയില്‍ മാതൃഭാഷ സംരക്ഷണ പ്രതിജ്ഞയെടുത്തു. ഭാഷയോടൊപ്പം സംസ്‌കാരങ്ങളെക്കൂടി പരിചയപ്പെടുന്നതിന്‍റെ ഭാഗമായി വിവിധ സംസ്‌കാരങ്ങളുടെ പ്രത്യേക വേഷവുമായി വിദ്യാർഥികള്‍ അണിനിരന്നു. കലാപരിപാടികളും സംഘടിപ്പിച്ചു. ആയിഷത്ത് ഫഹീമ സ്വാഗതവും അമാന്‍ നന്ദിയും പറഞ്ഞു. mathrubhasha മംഗളൂരു പി.എ ഫസ്റ്റ് ഗ്രേഡ് കോളജ്​ ലിറ്റററി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ലോക മാതൃഭാഷ ദിനാചരണ ചടങ്ങിൽ പേസ് പ്രിന്‍സിപ്പൽ ഡോ. എം.കെ. റമീസ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.