ഹരിത കർമസേനക്ക് സ്വന്തം വാഹനമായി

ചെറുവത്തൂർ: ഖരമാലിന്യ സംസ്കരണ രംഗത്ത് പിലിക്കോട് ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നു. ഹരിത കർമസേനക്ക് വാഹനം സ്വന്തമായി വാങ്ങിയാണ് ശുചിത്വ പരിപാലനത്തിന് മുന്നിലെത്തിയത്. പ്ലാസ്റ്റിക് പാഴ് വസ്തു ശേഖരണത്തിൽ നീലേശ്വരം ബ്ലോക്കിൽ ആദ്യമായി സൗകര്യപ്രദമായ എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ സെന്റർ ) സ്ഥാപിക്കുകയും എല്ലാ വാർഡിലും മിനി എം.സി.എഫുകൾ സ്ഥാപിക്കുകയും ചെയ്തു. എല്ലാ വാർഡിലും വാട്ടർ ബോട്ടിൽ നെറ്റ് സ്ഥാപിച്ചു. 16 വാർഡുകളിലുമായി 32 ഹരിത കർമസേനാംഗങ്ങൾ വീടുകൾ, കടകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്ന് പാഴ് വസ്തുക്കൾ ശേഖരിക്കുന്നു. വാർഡുകളിൽനിന്ന് മിനി എം.സി.എഫിലേക്കും മിനി എം.സി.എഫിൽനിന്ന് എം.സി.എഫിലേക്കും പാഴ് വസ്തുക്കൾ എത്തിക്കുന്നതിൽ നിലവിലുള്ള പ്രയാസങ്ങൾക്ക് ഇതോടെ പരിഹാരമാകും. ശുചിത്വ മിഷന്റെ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഇലക്ട്രിക് മുച്ചക്ര വാഹനം പഞ്ചായത്ത് ഭരണസമിതി വാങ്ങി ഹരിത കർമസേനക്ക് കൈമാറി. ഇതോടെ ശേഖരിക്കുന്ന പാഴ് വസ്തുക്കൾ എം.സി.എഫ്.എലിൽ എത്തിച്ച് ബെയ്ൽ ചെയ്ത് ഫാക്ടറികളിലേക്ക് എത്തിക്കാൻ കഴിയും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഇലക്ട്രിക് മുച്ചക്ര വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ, ഭരണസമിതി അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. രമേശൻ, ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ എ.ലക്ഷ്മി, ഹരിത കേരള മിഷൻ കോഓഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ, ശുചിത്വ മിഷൻ ആർ.പി കെ. ബാലചന്ദ്രൻ, പി.വി. ശാന്താമാണി എന്നിവർ സംസാരിച്ചു. പടം.. സ്വന്തം വാഹനവുമായി പിലിക്കോട് പഞ്ചായത്ത് അധികൃതർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.