കാസർകോട്: ആരോഗ്യ മേഖലയില്‍ ആര്‍ദ്രം പദ്ധതിയിലൂടെ സമഗ്രമായ മാറ്റം കൊണ്ടുവരുന്ന രണ്ടാംഘട്ട നവകേരള കർമപദ്ധതിയുടെ ജില്ലതല ശിൽപശാല ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ നടന്നു. ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ അഡ്വ. എസ്.എന്‍. സരിത ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അധ്യക്ഷത വഹിച്ചു. ജില്ല ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫിസര്‍ ഡോ. വി. സുരേശന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. റിജിത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. വി. ജിതേഷ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പിലെ സൂപ്രണ്ടുമാര്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. NAVAKERALA KARMAPADHATHI നവകേരള കർമപദ്ധതിയുടെ ജില്ലതല ശിൽപശാല ജില്ല പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ അഡ്വ. എസ്.എന്‍. സരിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.