നീലേശ്വരം: പി.സി. ജോർജ് നടത്തിയ വിദ്വേഷപ്രസംഗം മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ ക്രിമിനൽ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പരപ്പയിൽ പ്രകടനം നടത്തി. പി.സി. ജോർജിന്റെ കോലവും കത്തിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ് അധ്യക്ഷത വഹിച്ചു. എ.ആർ. രാജു, കെ. സനുമോഹൻ, ധനേഷ്, അഗജ, അമൽ തങ്കച്ചൻ എന്നിവർ സംസാരിച്ചു. dyfi33.jpg പരപ്പയിൽ ഡി.വൈ.എഫ്.ഐ പി.സി. ജോർജിന്റെ കോലം കത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.