വ്രതവിശുദ്ധിയുടെ നിറവിൽ ഈദുൽ ഫിത്ർ ആഘോഷിച്ചു

പടന്ന: 30 ദിവസത്തെ വ്രതവിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിച്ചു. പടന്ന മൂസ ഹാജി മുക്കിലും തെക്കേപ്പുറത്തും ഓരിമുക്കിലും ഈദ് ഗാഹുകൾ നടന്നു. മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരത്തിന് വിശ്വാസികൾ തിങ്ങിനിറഞ്ഞു. പടന്ന ഐ.സി.ടി നഗറിൽ നടന്ന ഈദ് ഗാഹിന് യു.സി. മുഹമ്മദ് സാദിഖ് നേതൃത്വം നൽകി. ഇലവൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈദ് മീറ്റ് നടന്നു. ടി.പി.എം. അബ്ദുൽ റഹീം, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം.കെ. അബ്ദുൽ ജലീൽ, ഡോ.പി.സി. അഷ്റഫ്, വി.കെ. അബ്ദുൽ, വി.കെ.ടി. ഇസ്മാഈൽ, എം.കെ. യാസർ, വി.കെ. ഖാലിദ്, പി.കെ. ഇഖ്ബാൽ, ഷരീഫ് മാടാപ്പുറം എന്നിവർ സംസാരിച്ചു. പടന്ന തെക്കേപ്പുറം ഐ.സി.ടി നഗറിലും ഈദ് മീറ്റ് നടന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി. ടി.കെ. അഷ്റഫ്, പി.സി. സമീർ, പി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.